ഇരിങ്ങാലക്കുട: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്നുപേർ പിടിയിൽ.
കൊലപാതക കേസ്, പൊലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസിലെ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ്, കവർച്ച കേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനീഷ്, ഊരകം സ്വദേശി സതീഷ് ബാബു എന്നിവരാണ് പിടിയിലായത്.
സതീഷ് ബാബുവാണ് ഒരു മാസം മുമ്പ് ഈ വീട് വാടകക്ക് എടുത്തത്. കമ്പം, തേനി എന്നീ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് പാക്കറ്റുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പ്രതികളിൽ നിന്ന് 1.660 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.