കൊടകര ശ്രീകാന്ത് വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട: കൊടകര ശ്രീകാന്ത് വധക്കേസ് ഒന്നാം പ്രതി തൃശൂർ കിഴക്കേക്കോട്ട ലൂര്‍ദ്പുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര മേല്‍പാലത്തിനടുത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊടകര സ്വദേശി ശ്രീകാന്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പിഴയിൽനിന്ന് രണ്ടര ലക്ഷം രൂപയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ അഞ്ച് ലക്ഷം രൂപയും ശ്രീകാന്തിന്‍റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിധിച്ചു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സച്ചിൻ. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി.

Tags:    
News Summary - Kodakara Srikanth murder-Accused gets life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.