ഇരിങ്ങാലക്കുട: മിടുക്കരായി പഠിക്കാനും പാഠ്യേതര വിഷയങ്ങളിൽ മികവുകാണിക്കാനും സാമൂഹിക ബോധത്തോടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനും കഴിയുന്നവരായി വിദ്യാർഥികളെ വാർത്തെടുക്കണമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂളിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിഷ ജോബി, സി.സി. ഷിബിൻ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.കെ. മുരളി, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ആർ.രാജലക്ഷ്മി, പി.ടി.എ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക ടി.കെ. ലത തുടങ്ങിയവർ പങ്കെടുത്തു.
ഇഞ്ചക്കുണ്ട്: ലൂര്‍ദുപുരം ഗവ. യു.പി. സ്കൂള്‍ പ്രവേശനോത്സവം മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഗീത ജയന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. രാജു അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥികൂടിയായ നടന് കെ.ബി. വിഷ്ണുദാസ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക എ.കെ. വിന്നി, പഞ്ചായത്ത് അംഗം എന്‍.പി. അഭിലാഷ്, കെ.പി. രമണി, പ്രകാശന് ഇഞ്ചക്കുണ്ട്, പി.പി. പീതാംബരന്, ഷാജി തോമസ്, എസ്. മുംതാസ് എന്നിവര്‍ സംസാരിച്ചു.
മറ്റത്തൂര്‍: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ പ്രവേശനോത്സവം സാഹിത്യകാരന് സുരേഷ് നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജൂ തെക്കന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സി.കെ.രജതചന്ദ്രിക, ഗായകന് എ.എസ്.മിലന്, പ്രധാനാധ്യാപിക എം. മഞ്ജുള, ജെയ്മോന് ജോസഫ്, പ്രവീണ്‍ എം. കുമാര്‍, ജയ ഗോപിനാഥ്, പി. ഷീബ എന്നിവര്‍ സംസാരിച്ചു.
പൂമംഗലം: വടക്കുംകര ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിതാ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കത്രീനാ ജോർജ്, ഹൃദ്യാ അജീഷ്, വാർഡംഗം ജൂലി ജോയ്, പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ, പി.കെ. ഷാജു എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നന്തിക്കരയിൽ പ്രവർത്തിക്കുന്ന പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശനോത്സവ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കാർത്തിക ജയൻ, പി.ടി. കിഷോർ, പറപ്പൂക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. എം. പുഷ്പാകരൻ, ബ്ലോക്ക് അംഗം കവിത സുനിൽ, വാർഡംഗം രാധ വിശ്വംഭരൻ, ബ്ലോക്ക് പട്ടികജാതി ഓഫിസർ വി.യു. ചൈത്ര തുടങ്ങിയവർ പങ്കെടുത്തു.
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്കുതല സ്കൂൾ പ്രവേശനോത്സവം കോണത്തുകുന്നിലെ ജി. യു .പി സ്കൂളില്‍ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വർഷ പ്രവീൺ, ഷീല സജീവൻ, കൃഷ്ണകുമാർ, ബ്ലോക്കംഗം അസ്മാബീ ലത്തീഫ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ രാഘവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, ബി.പി.സി ഗോഡ്വിൻ റോഡ്രിഗ്സ് തുടങ്ങിയവർ പങ്കെടുത്തു.
ചാലക്കുടി: കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിലെ പ്രവേശനോത്സവം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി ഉദ്ഘാടനം ചെയ്തു. മാനേജർ ടി.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. പുസ്തക വിതരണം കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ ബെന്നി നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലിജോ ജോൺ, വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ജോഫിൻ ഫ്രാൻസിസ്, വാർഡംഗം ആശ രാകേഷ്, ഹെഡ്മിസ്ട്രസ് ഗീത എൻ.ഗോപിനാഥ്, സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ പി.സി.മനോജ്, സ്കൂൾ-ക്ഷേത്ര സമിതി സെക്രട്ടറി കെ.വി.അജയൻ, വൈസ് പ്രസിഡന്റ് എ.വി.സുധീഷ്, ശാഖ പ്രസിഡന്റ് സുഭാഷിണി സുധാകരൻ, ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, സമിതി അംഗം കെ.കെ.ദിവാകരൻ, എൻ.സി.പ്രേംചന്ദ് എന്നിവർ സംസാരിച്ചു.
ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസി സുനിൽ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ സി. റിനി വടക്കൻ അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ റോസ്മി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് ബിൻ, വാർഡ് കൗൺസിലർ നിത പോൾ, ബി.ആർ.സി. കോർഡിനേറ്റർ അങ്കിത ടി. ജനീഷ്, എം.പി.ടി.എ. പ്രസിഡന്റ് സ്വാതി സുഭാഷ്, അധ്യാപക പ്രതിനിധി ഷീല വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.ബി. മാർഷൽ എന്നിവർ സംസാരിച്ചു.
വെള്ളിക്കുളങ്ങര: ഗവ.യു.പി സ്കൂൾ പ്രവേശനോല്‍സവം മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥി ജെസ്ന സോജനെ അനുമോദിച്ചു.
ആമ്പല്ലൂർ: പുതുക്കാട് മണ്ഡലംതല പ്രവേശനോത്സവം പുതുക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവാഗതരെ ബലൂണുകളും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയങ്കര, സുമ ഷാജു, സി.പി. സജീവൻ, ഫിലോമിന ഫ്രാൻസിസ്, കൊടകര ബി.പി.സി വി.ബി. സിന്ധു, പി.ടി.എ പ്രസിഡന്റ് ഐ.സി. ഷാജു, പ്രിൻസിപ്പൽ സംഗീത, പ്രധാനാധ്യാപിക നിഷ തുടങ്ങിയവർ സംസാരിച്ചു.
നെല്ലായി: നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ മുരിയാട് പഞ്ചായത്ത്തല പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എം.ജോണ്സന് അധ്യക്ഷത വിച്ചു. കിറ്റുകള്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.യു. വിജയന് വിതരണം ചെയ്തു.
ഇരിങ്ങാലക്കുട: കിരീടം ധരിപ്പിച്ച്, പാഠപുസ്തകങ്ങളും സമ്മാനങ്ങളും മധുരവും നൽകി നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നവാഗതരെ സ്വാഗതം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലതല പ്രവേശനോത്സവം നടവരമ്പ് സ്കൂളിൽ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി വിദ്യാർത്ഥികേന്ദ്രീകൃതമായിട്ടാവണം അധ്യയനമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകർ വിദ്യാർത്ഥികളുടെ ചങ്ങാതിമാരാവണം. കുട്ടികളെ സ്വയം പഠിക്കുന്ന രീതിയിലേക്ക് മാറാൻ പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.