കൊടുങ്ങല്ലൂർ: മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരുവരും പ്രതിഷേധങ്ങളെ ഭയക്കുന്നു. നരേന്ദ്ര മോദി എറണാകുളത്ത് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തത് പിണറായി മോദിക്ക് പരവതാനി വിരിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് തെളിയിക്കാൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞു.
എന്നിട്ടും ഒരു പണിയുമെടുക്കാത്ത ചിലർ സമൂഹ മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി പ്രവർത്തകരുടെ മനോവീര്യം തകർക്കാനും തമ്മിൽ അടിപ്പിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂർ, എം.പി. വിൻസെന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി.
അഖിലേന്ത്യ സെക്രട്ടറി പി.എൻ. വൈശാഖ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആബിദലി, ജോബിൻ ജേക്കബ്, രാഹുൽ മാങ്കൂട്ടത്തിൽ, സി. പ്രമോദ്, ശോഭ സുബിൻ, ടി.എം. നാസർ, സജീർ ബാബു, ജില്ല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ വിനോദ് ചേലക്കര, എ.എസ്. ശ്യാംകുമാർ, എച്ച്.എം. നൗഫൽ, അനീഷ ശങ്കർ, പി.കെ. ശ്യാംകുമാർ, അരുൺ മോഹൻ, ഇ.എസ്. സാബു എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി സ്വാഗതവും ജില്ല സെക്രട്ടറി സലീം കയ്പമംഗലം നന്ദിയും പറഞ്ഞു. ‘ഇന്ത്യ വിഭജനത്തിനും മുമ്പും ശേഷവും, സ്വാതന്ത്ര്യാനന്തര കോൺഗ്രസ് നേരിട്ട പ്രതിസന്ധികൾ’ വിഷയത്തിൽ എം.പി. സുരേന്ദ്രൻ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.