ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ലോ​ഗോ പ്ര​കാ​ശ​നം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.എ ​നി​ർ​വ​ഹി​ക്കു​ന്നു

കു​ന്നം​കു​ളം: ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഡി​സം​ബ​ർ മൂ​ന്നു​മു​ത​ൽ കു​ന്നം​കു​ള​ത്ത് തു​ട​ക്ക​മാ​കും. മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ക​ലോ​ത്സ​വം അ​ഞ്ച്, ആ​റ്, ഏ​ഴ് തീയതികളി​ലു​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലെ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റും. ക​ലോ​ത്സ​വ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്റെ വി​വി​ധ വേ​ദി​ക​ളും മ​ത്സ​ര ഇ​ന​ങ്ങ​ളും വ​ഴി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ത​യാ​റാ​ക്കി​യ kalolsavam2024.blogspot.com എ​ന്ന ബ്ലോ​ഗി​ന്റെ ഉ​ദ്ഘാ​ട​നം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​എം. സു​രേ​ഷ്, പി. ​സോ​മ​ശേ​ഖ​ര​ൻ, പി.​കെ. ഷെ​ബീ​ർ, സ​ജി​നി പ്രേ​മ​ൻ എ​ന്നി​വ​രും കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജു വി. ​ബേ​ബി, മി​നി മോ​ൺ​സി, മി​ഷ സെ​ബാ​സ്റ്റ്യ​ൻ, ലീ​ല ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - district school kalolsavam thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.