യുവാവി​െൻറ മരണം: അന്വേഷണം ആരംഭിച്ചു

മണ്ണുത്തി: കരിങ്കല്‍ ക്വാറിയിൽ അന്തർസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ മണ്ണുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിങ്കളാഴ്​ച കോവിഡ് പരിശോധനക്കുശേഷം പോസ്​റ്റ്​ ​േമാര്‍ട്ടം നടത്തി. ഇതി​െൻറ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മരിച്ച ധരംസിങ്​ മാജിയായുടെ ബന്ധുക്കളെ ക്വാറി ഉടമകള്‍ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോവിഡ്​ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ എത്താനുള്ള സാധ്യതയില്ല എന്നാണ് അറിയുന്നത്.

മരിച്ച യുവാവി​െൻറ അടുത്ത ബന്ധുവാണ് പരിക്കേറ്റ്​ ചികിത്സയില്‍ കഴിയുന്നത്. കൂടാതെ രണ്ടുപേര്‍കൂടി പൊലീസ് നീരിക്ഷണത്തിലുണ്ട്. ഇവരെ കോവിഡ് നീരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാഷാപരമായ പ്രയാസങ്ങളും കോവിഡ് പ്രോട്ടോകോളും കേസന്വേഷണത്തെ ബുദ്ധിമുട്ടിലാക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-17 04:47 GMT