ചെ​ന്ത്രാ​പ്പി​ന്നി സെ​ന്റ​റിന് സമീപം തോ​ടും ചി​റ​ക​ളും നി​ക​ത്തു​ന്ന ഭാ​ഗം

ദേശീയപാതക്ക് ഭൂമിനിരത്തൽ; വെള്ളക്കെട്ട് ഭീഷണിയിൽ കുടുംബങ്ങൾ

ചെന്ത്രാപ്പിന്നി: ദേശീയപാത നിർമാണത്തിനായി ഭൂമിനിരത്തൽ ആരംഭിച്ചതോടെ ചെന്ത്രാപ്പിന്നി സെന്ററിന് വടക്കുള്ള കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ. എടത്തിരുത്തി പഞ്ചായത്ത് 12, 13, 15 വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ആശങ്കയിലായത്.

മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശമാണിത്. കിഴക്കുഭാഗത്തെ വെള്ളം മാമ്പുള്ളിക്കഴ പാലംവഴി പടിഞ്ഞാറ് അറപ്പത്തോടിലെത്തുകയാണ് ചെയ്യാറ്. എന്നാൽ, ഈ ഭാഗത്തെ തോടുകളും ചിറകളും പൂർണമായി മണ്ണിട്ട് നികത്തിക്കഴിഞ്ഞു.

ഇതോടെ, മഴ പെയ്താൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകാത്ത സ്ഥിതിയായി. തോടിന്റെ കിഴക്ക് ഭാഗത്താണ് പാതയുടെ കുറ്റി സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ തോട് പൂർണമായി നികത്തപ്പെടുന്ന സ്ഥിതിയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സി.പി.ഐ പ്രവർത്തകരും വില്ലേജ് അധികൃതർക്ക് പരാതി നൽകിയതായി നാട്ടുകാരൻ പി.ആർ. രജീഷ് പറഞ്ഞു.

പാതക്ക് സമീപം കാന നിർമിക്കുമെന്ന് അധികൃതർ പറയുന്നുണ്ട്. പക്ഷേ, ഇത് പൂർത്തിയാക്കാൻ സമയമെടുത്തേക്കും. അതുവരെ ഈ ഭാഗത്തുണ്ടാവുന്ന വെള്ളക്കെട്ടിന് എന്താണ് പരിഹാരമെന്ന് നാട്ടുകാർ ചോദിക്കുന്നു.

Tags:    
News Summary - Landing of National Highway-Families at risk of waterlogging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.