ആമ്പല്ലൂര്‍: പൈപ്പിടുന്നതിനു പൊളിച്ച പുതുക്കാട് മാര്‍ക്കറ്റ് റോഡിലെ കുഴികള്‍ വാര്‍ഡ് അംഗത്തിെൻറ നേതൃത്വത്തില്‍ മൂടി. വാര്‍ഡ് അംഗം സെബി കൊടിയന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷനില്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ക്വാറി വേസ്റ്റ് ഇട്ടാണ് കുഴികള്‍ മൂടി റോഡ് സഞ്ചാരയോഗ്യമാക്കിയത്.
പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനാണ് ഒരു വര്‍ഷം മുമ്പ് റോഡില്‍ കുഴിയെടുത്തത്. താൽക്കാലികമായി മണ്ണിട്ട് നികത്തിയിരുന്നെങ്കിലും മഴയില്‍ ഒലിച്ചുപോവുകയായിരുന്നു. മാര്‍ക്കറ്റിലേക്കും പ്രജ്യോതി കോളജിലേക്കുമുള്ള റോഡില്‍ കുഴികള്‍ നിറഞ്ഞ് യാത്രക്കാര്‍ ദുരിതത്തിലായതോടെയാണ് വാര്‍ഡ് അംഗം ഇടപെട്ട് താൽക്കാലിക പരിഹാരം കണ്ടത്. പഞ്ചായത്തില്‍ നിന്ന് തുക വകയിരുത്തി റോഡ് റീ ടാറിങ് നടത്തുമെന്ന് സെബി കൊടിയന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.