പുത്തൂർ: മരോട്ടിച്ചാലിൽ പുലി ആടിനെ കൊന്ന വീടിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ചൊവ്വാഴ്ച വൈകീട്ടാണ് പുലി ഓടിപ്പോകുന്നത് കണ്ടത്. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. വനം വകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി. നാട്ടുകാർ സംഘടിച്ച് പരിസരത്തുനിന്ന് പുലിയെ അകറ്റാനുള്ള ശ്രമത്തിലാണ്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ആവശ്യം.
അതേസമയം, മരോട്ടിച്ചാലില്‍ പറമ്പില്‍ കെട്ടിയിട്ട ആടിനെ കൊന്നത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ടാണ് നെല്ലിക്കാകുടിയില് ചാക്കപ്പന്റെ ആടിനെ പറമ്പില്‍ ചത്ത നിലയില്‍ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ആടിനെ പോസ്റ്റുമോര്‍ട്ടം നടത്തിയതിലും കഴുത്തിലെ മുറിവ് പുലിയുടെ ആക്രമണത്തില്‍ ഉണ്ടായതാണെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.