മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ വൻ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിനരികെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുള്ള കച്ചവടക്കാർ മാലിന്യം മെഡിക്കൽ കോളജിൽ തള്ളുന്നത് പതിവായിരുന്നു. ഇത് കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.
വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫിസർ സിബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. കാമ്പസിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിൽ നിർമാണം ഈയിടെ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗേറ്റിന്റെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. ഇതിന്റെ പണി പൂർത്തിയാക്കി കാമ്പസ് സുരക്ഷിതമാക്കാനിരിക്കെ മാലിന്യം തള്ളുന്നതിൽ പരാതിയുമായി റെസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.