തളിക്കുളം: ജില്ല മെഡിക്കൽ ഓഫിസ്, ആരോഗ്യകേരളം, തളിക്കുളം പഞ്ചായത്ത്, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ വാക്സിനേഷൻ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് പ്രോഗ്രാമിന്റെ പ്രചാരണത്തിന്റെ ഭാഗമായി തളിക്കുളം ഹൈസ്കൂളിൽ വേലൂർ ജീവജ്വാല അക്കാദമി ഓഫ് ആർട്സിന്റെ ബോധവത്കരണ ഓട്ടന്തുള്ളൽ അവതരിപ്പിച്ചു. പ്രധാനാധ്യാപിക കെ.വി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ഹനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. ജിതിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഇ.എം. മായ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. വിദ്യാസാഗർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സി.ഐ. സീനത്ത് ബീവി, എം.എൽ.എസ്.പി നഴ്സ് കെ.പി. ഹിമ, ജീവജ്വാല പ്രോഗ്രാം കോ ഓഡിനേറ്റർ ബിന്ദു ജേക്കബ്, അധ്യാപകരായ കെ.ജെ. പ്രേംകുമാർ, കെ.എൽ. മനോഹിത്, കെ.കെ. ജോളി, സി.കെ. സന്തോഷ്, ഇ.എസ്. ശ്രീരേഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.