വടക്കേക്കാട്: 'വുമൺ ഇൻ ടെക്നോളജി' രാജ്യാന്തര വെർച്വൽ സമ്മിറ്റിലേക്ക് വടക്കേക്കാട് സ്വദേശിനി നസ്റീൻ നാസറിന് പ്രവേശനം ലഭിച്ചു. ഏഷ്യൻ പെസഫിക് അമേരിക്കൻ കമ്യൂണിറ്റി (എ.പി.എ.സി) വിവിധ രാഷ്ട്രങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 210 പേരിൽ ഒരാളാണ് ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളജ് അവസാന വർഷ ബി.എസ്സി മൈക്രോ ബയോളജി വിദ്യാർഥിനിയായ നസ്റീൻ.
ഈ മാസം നടക്കുന്ന ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വുമൺ ഇൻ ടെക്നോളജി ഇൻറർനാഷനൽ ഇന്ത്യ 18,500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ഒരു വർഷത്തെ അംഗത്വവും നൽകും.
ഇന്ത്യയിലെ വനിത സാങ്കേതിക വിദഗ്ധരായ റുചനാനാവതി, ഗാർഗി ദാസ് ഗുപ്ത, രോഹിനി ശ്രീവാസ്ത എന്നിവരാണ് സമ്മേളനം നയിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് വന്ദേരി വടക്കൂട്ട് അജ്മലിെൻറ ഭാര്യയായ നസ്റീൻ നാലാം കല്ല് ഒ.എം. നസീർ-ഫൗസിയ ദമ്പതികളുടെ മകളാണ്. കോളജ് എൻ.എസ്.എസ്, മെഡ് സ്റ്റാർ, ഉന്നത് ഭാരത് അഭിയാൻ അംഗമായ നസ്റീൻ സജീവ പാലിയേറ്റിവ് വളൻറിയറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.