കൊരട്ടി: നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായ കൊരട്ടി ഖന്നാനഗർ സ്വദേശി ദേവദർശൻ ആർ. നായർക്ക് അഭിനന്ദന പ്രവാഹം. 720 മാർക്കിൽ 720ഉം നേടി ദേവദർശൻ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് കേരളത്തിനും തൃശൂർ ജില്ലക്കും അഭിമാനമായി.
എഴുതിയ ആദ്യ പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക് നേടുന്ന അപൂർവതയും ദേവദർശന്റെ നേട്ടത്തിന് പിറകിൽ ഉണ്ട്. കൊരട്ടി ജ്യോതി നിവാസിൽ ഡോ. രാജേഷ്, ഡോ. ദീപകൃഷ്ണൻ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർഥിനിയായ സംഘമിത്രയാണ് സഹോദരി.
ഒന്നാം റാങ്ക് നേടിയ ദേവദർശനെ കൊരട്ടി പഞ്ചായത്ത് ആദരിച്ചു. പ്രസിഡന്റ് പി.സി. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, വിദ്യാഭ്യാസ-ആരോഗ്യ ചെയർമാൻ നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ റെയ്മോൾ ജോസ്, ലിജോ ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.