കയ്പമംഗലം: വീടെന്നസ്വപ്നം യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് കയ്പമംഗലത്തെ രണ്ട് കുടുംബങ്ങൾ. കയ്പമംഗലം മൂന്നാം വാർഡിൽ താമസിക്കുന്ന പുളിപറമ്പിൽ സെറീന ഷേക്ക്, 18ാം വാർഡിൽ താമസിക്കുന്ന കിളിക്കോട്ട് വേലായുധൻ എന്നിവർക്കാണ് കലക്ടറുടെയും എം.എൽ.എയുടെയും ഇടപെടലിനെ തുടർന്ന് വീട് ലഭിച്ചത്. വിവിധ കാരണങ്ങളാൽ സർക്കാറിെൻറ മുൻഗണന ലിസ്റ്റിൽപെടാതിരുന്ന ഇരുകുടുംബങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ വീട് ലഭിച്ചത്
വാടകവീട്ടിൽ കഴിഞ്ഞിരുന്ന സെറീനക്കും കുടുംബത്തിനും ഫ്രണ്ട്സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റാണ് വീടിനായി മൂന്ന് സെൻറ് സ്ഥലം വാങ്ങിനൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് ഇവരുടെ ദുരവസ്ഥ എം.എൽ.എ, കലക്ടറെ അറിയിച്ചതിനെ തുടർന്ന് സ്കൈ ലൈൻ ബിൽഡേഴ്സ് ഇവർക്ക് വീട് നിർമിച്ചുനൽകാമെന്നേറ്റു.
530 ചതുരശ്രയടിയിൽ ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് ഓരോ വീടും നിർമിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ജില്ല കലക്ടർ എസ്. ഷാനവാസ്, ഇ.ടി. ടൈസൺ എം.എൽ.എ എന്നിവരുടെ സാനിധ്യത്തിൽ വീടുകളുടെ താക്കോൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.