അനുശോചിച്ചു

വാഴക്കാട്: വാഴക്കാട് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ മെംബറും വാഴക്കാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും ജീവനക്കാരനുമായിരുന്ന ചന്തുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് വാഴക്കാട് ചീനി ബസാറിൽ നടന്ന അനുശോചന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മലയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. കെ.എം.എ. റഹ്മാൻ, രാജഗോപാലൻ, എം.പി. അബ്ദുൽ അലി, സദാശിവൻ മപ്രം, അബ്ദുറഹ്മാൻകുട്ടി, ബഷീർ പുളിയംതൊടി, ഫൈസൽ, ഹമീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വസന്തകുമാരി, പി.കെ. റഫീഖ് അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. me contolence ചന്തുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് വാഴക്കാട് ചീനി ബസാറിൽ നടന്ന അനുശോചന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മലയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.