മണ്ണുത്തി: കുപ്രസിദ്ധ മോഷ്ടാവ് രാസാത്തി രമേഷ് എന്ന് വിളിക്കുന്ന കന്യകുമാരി അഗസ്തിശ്വരം വണ്ണാന്വിളൈ മുത്തയ്യ മകന് രമേഷാണ് (46) മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വെട്ടിക്കല്‍ തെക്കുട്ട് വീട്ടില്‍ ഗോപിനാഥിന്റെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും റിസ്റ്റ് വാച്ചും മോഷ്ടിച്ച കേസ്സില്‍ പ്രതിയെ പാലക്കാട് നിന്നും പിടിക്കൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊല്ലം, പാലക്കാട്, ഷൊര്‍ണൂര്‍, ആലപ്പുഴ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ മോഷണം ഉള്‍പ്പെടെ കേസുകളുണ്ട്. ആള് താമസമില്ലാത്ത വീടുകള്‍ കണ്ടുപിടിച്ച് കല്ലുക്കൊണ്ട് വാതില്‍ തകര്‍ത്ത് മോഷ്ടിക്കുന്നതാണ് രീതി. മണ്ണുത്തി സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എ.കെ. സജീഷ്, സബ് ഇന്‍സ്പക്ടര്‍ ജീസ് മാത്യു, എ.എസ്.ഐന്മാരായ ടി.ജെ. ജയന്, ഗോകുലന്,, ബാബുരാജ് സീനിയര്‍ സി.പി.ഒ ധനേഷ് മാധവന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.