തൃശൂർ: ഇടവേളക്ക് ശേഷമെത്തുന്ന പൂരത്തിന് പതിവിലും കവിഞ്ഞ ആളൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കെ പൂരനഗരിയിൽ ആർക്കും തെറ്റില്ല.
വഴികാട്ടിയായി നഗരത്തിൽ പപ്പു സീബ്രയുണ്ട്. തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദേശം നൽകാനാണ് പപ്പു നഗരവീഥിയിൽ എത്തിയിരിക്കുന്നത്. പൂരത്തിന്‍റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ സുരക്ഷ ബോധവത്കരണ പ്രചാരണവുമായി പപ്പു സീബ്ര നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഉണ്ടാകും.
പൊലീസ് ആവിഷ്കരിച്ച റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായാണ് പപ്പുവിന്‍റെ മനോഹരമായ ഫൈബർ പ്രതിമകൾ തിരക്കേറിയ ജങ്ഷനുകളിൽ വഴികാട്ടികളാകുന്നത്.
ആദ്യഘട്ടമായി തൃശൂരിലെ പ്രധാന ജങ്ഷനുകളിൽ പ്രതിമകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. തൃശൂർ കോർപറേഷൻ കാര്യാലയത്തിന് മുൻവശത്ത് ആദ്യ പ്രതിമ സ്ഥാപിച്ച് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പ്രചാരണത്തിന്‍റെ ഭാഗമായി 15 പ്രതിമകളെയാണ് കോർപറേഷന് മുന്നിൽ അവതരിപ്പിച്ചത്. ഓർഗ്പീപ്ൾ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്. ആർട്ടിസ്റ്റ് നന്ദൻപിള്ളയാണ് പപ്പുവിന്‍റെ സൃഷ്ടാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.