എരുമപ്പെട്ടി: മൊബൈൽ ഫോണിലെ വാട്സ് ആപ് ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വരവൂർ പഞ്ചായത്തിലെ തളി പിലക്കാട് വരമംഗലത്ത് വീട്ടിൽ മുഹമ്മദ്കുട്ടി (55), പാലക്കാട് തിരുമിറ്റക്കോട് കിഴക്കേതറയിൽ വീട്ടിൽ ഷിജു (40) എന്നിവരെയാണ് തളി സെൻററിൽ നിന്ന് എരുമപ്പെട്ടി എസ്.ഐ ടി.സി.
അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന ഭാഗ്യക്കുറി വിൽപനയുടെ മറവിൽ സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയതിന് ഈ പ്രതികളടക്കം അടുത്ത ദിവസങ്ങളിലായി ഏഴ് പേരെ എരുമപ്പെട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. വീട്ടമ്മമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ചൂതാട്ടം കണ്ടെത്തി നടപടി സ്വീകരിക്കുന്നത്.
വരവൂർ തളി, തിച്ചൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ട്. സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.ബി. ഷിഹാബുദ്ദീൻ, ടി.എ.ഷാബു, സിവിൽ പൊലീസ് ഓഫിസർ കെ. സഗുൺ, കെ. സുകുമാരൻ, ഇ. സനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.