ദേശീയപാത പാലിയേക്കരയിൽ കണ്ണു നീറ്റി യാത്രക്കാർ; പരി​ഭ്രാന്തരായി നാട്ടുകാർ

തൃശൂർ: ആമ്പല്ലൂര്‍-ദേശീയപാത മണലിയില്‍ കൂട്ടത്തോടെ യാത്രക്കാരുടെ കണ്ണിന് നീറ്റല്‍ അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി. ഇരുചക്രവാഹനങ്ങളില്‍ പോയവരും ബസ് യാത്രക്കാരുമാണ് കണ്ണുനീറി വേദന അനുഭവിച്ചത്. മണലി സ്റ്റോപ്പ് കഴിഞ്ഞുള്ള ഭാഗത്തെത്തിയപ്പോഴാണ് യാത്രക്കാര്‍ക്ക് കണ്ണില്‍ നീറ്റല്‍ അനുഭവപ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ബൈക്ക് യാത്രക്കാര്‍ ഒന്നാകെ കണ്ണുനീറി വാഹനം നിര്‍ത്തിയതോയോടെയാണ് ആശങ്കയുണ്ടായത്. സമീപത്തെ കച്ചവടക്കാരും സമാന അനുഭവവുമായി എത്തിയതോടെ എല്ലാവരും പരിഭ്രാന്തിയിലായി. ദേശീയപാതയിലൂടെ പോയ വാഹനത്തില്‍ നിന്നും എന്തെങ്കിലും രാസപദാര്‍ഥം ചോര്‍ന്നതാണോയെന്നും യാത്രക്കാര്‍ സംശയിച്ചു.

പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളി എത്തിയതോടെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ ദേശീയപാതയില്‍ മുളകുപൊടി ചിതറി കിടക്കുന്നത് കണ്ടെത്തി. മുളകുപൊടി കണ്ട സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് വെള്ളമൊഴിച്ച് വൃത്തിയാക്കിയെങ്കിലും പിന്നീടും യാത്രക്കാരുടെ കണ്ണുനീറിയ സംഭവമുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.