മാള: അന്നമനട പഞ്ചായത്ത് പ്രസിഡന്റിെൻറ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഖ്യ പഞ്ചായത്തിൽ വരവ് വെക്കാതെ അഴിമതി നടത്തിയതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദിനെതിരെ യു.ഡി.എഫ് അംഗങ്ങൾ ഉന്നതതല അന്വേഷണവും സോഷ്യൽ ഓഡിറ്റും ആവശ്യപ്പെട്ടു.
പ്രസിഡന്റിെൻറ ദുരിതാശ്വാസ നിധിയിലേക്ക് വാർഡ് 18ലെ താമസക്കാരനായ മാണിക്കത്ത് പറമ്പിൽ ജോർജാണ് തുക നൽകിയതായി പറയുന്നത്.
ഇദ്ദേഹത്തിെൻറ വസതിയിൽ വിവാഹ വാർഷിക ആഘോഷത്തിലാണ് 20,000 രൂപയുടെ ചെക്ക് കൈമാറിയത്. അടുത്ത ദിവസം ചെക്ക് മാറി തുക എടുത്തതായ സന്ദേശം ദാതാവിന് ലഭിച്ചു. എന്നാൽ, പ്രസിഡന്റ് ഈ ചെക്ക് പഞ്ചായത്തിൽ ഏൽപിച്ചിട്ടില്ല. തുടർന്ന് നടന്ന മൂന്ന് യോഗങ്ങളിലും പ്രസിഡന്റ് പങ്കെടുത്തിരുന്നു.
പഞ്ചായത്തംഗം കെ.കെ. രവി നമ്പൂതിരി വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പഞ്ചായത്ത് അക്കൗണ്ട് വഴിയല്ല ചെക്ക് മാറിയത്. ചെക്ക് പഞ്ചായത്ത് അക്കൗണ്ടിലേക്ക് കൈമാറാത്തത് അഴിമതിയാണ്. ഇതിനെതിരെ സോഷ്യൽ ഓഡിറ്റ് നടത്തണം. ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് പഞ്ചായത്ത് പാർലമെൻററി പാർട്ടിയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രവി നമ്പൂതിരി, അഡ്വ. നിർമൽ. സി. പാത്താടൻ എന്നിവർ സംബന്ധിച്ചു.
അതേസമയം, അന്നമനട പഞ്ചായത്ത് ഭരണസമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് യു.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ പ്രചാരണം തിരിച്ചറിയണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് പറഞ്ഞു. കോവിഡ് രൂക്ഷമായ കാലത്തും തുടർന്നും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ പഞ്ചായത്ത് നടത്തിയ പ്രവർത്തനത്തിൽ നിർലോഭമായ പിന്തുണയാണ് ജനങ്ങൾ നൽകിപ്പോരുന്നത്. ഇതിനിടയിൽ ഒരു വ്യക്തി പഞ്ചായത്തിന് നൽകിയ സംഭാവനയെപ്പറ്റി കളവ് പ്രചരിപ്പിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റും മുഴുവൻ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായി ഒരുമാസമായി സമ്പർക്ക വിലക്കിൽ ആയിരുന്നു. കിട്ടിയ ചെക്ക് ബാങ്കിൽ ഹാജരാക്കുന്നതിലെ കാലതാമസം എല്ലാവർക്കും അറിയാം. തന്ന പണം കൃത്യമായി പഞ്ചായത്ത് പ്രസിഡന്റിെൻറ ദുരിതാശ്വാസ നിധിയിൽ അക്കൗണ്ടിൽ വന്നിട്ടുണ്ട്.
ഇത് കോൺഗ്രസുകാർക്ക് അറിയാം. നല്ലനിലയിൽ മുന്നോട്ടു പോകുന്ന പഞ്ചായത്തിനെ പുകമറ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസിെൻറ ലക്ഷ്യം.
യു.ഡി.എഫ് കാലത്ത് മുടങ്ങിപ്പോയ നിരവധി പദ്ധതികൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഇതിെൻറ പിന്നിലെന്നും പ്രസിഡൻറും സി.പി.എം അന്നമനട ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.കെ. സതീശൻ, സിന്ധു ജയൻ എന്നിവരും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.