അഴീക്കോട്: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറ് മൂലം കടലിൽ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് നിന്ന് പോയ 'നിവേദ്യം' ഇൻബോർഡ് വള്ളമാണ് ഓയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിലകപ്പെട്ടത്. മത്സ്യ വകുപ്പിെൻറ സുരക്ഷ ബോട്ടെത്തി വള്ളത്തിലുണ്ടായിരുന്ന 43 തൊഴിലാളികളെയും വള്ളവും കരക്കെത്തിച്ചു.
അസി. രജിസ്ട്രാർ നിസാമുദ്ദീെൻറ നേതൃത്വത്തിൽ സീ ഗാർഡുമാരായ ഫസൽ, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.