പതിവ് തെറ്റാതെ എ.എസ്.​െഎ മണികണ്ഠ​െൻറ വ്രതം

അന്തിക്കാട്: പതിവ് മുടക്കാതെ നിരാലംബർക്കും വയോധികർക്കും വരുമാനത്തിലൊരു ഭാഗം നീക്കിവെച്ച് എ.എസ്.ഐ മണികണ്ഠൻ വ ്രതാനുഷ്ഠാനം തുടങ്ങി. അന്തിക്കാട് പൊലീസ് സ്​റ്റേഷനിലെ അഡീഷണൽ എസ്.ഐ വി. എൻ. മണികണ്ഠൻ വ്യാഴവട്ടക്കാലത്തിലേറെയായ ി റമദാൻ വ്രതം അനുഷ്ഠിച്ച് തുടങ്ങിയിട്ട്.

വ്രതാനുഷ്ഠാനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും മുന്നിലുള്ള ഈ വലപ്പാട്ടുകാരൻ പൊലീസ് സേനയുടെ ഭാഗമായിട്ട് 27 വർഷമായി. ജോലിത്തിരക്കുകൾക്കിടയിൽ ലഭിക്കുന്ന സമയത്താണ് സമൂഹ നന്മക്കായുള്ള പ്രവൃത്തികളിൽ മണികണ്ഠൻ ഏർപ്പെടാറ്.

ലോക്ഡൗൺ കാലമായതോടെ രോഗികൾക്ക് മരുന്നെത്തിച്ചും നിരാലംബർക്ക് സഹായമെത്തിച്ചും കൂടുതൽ തിരക്കിലാണ് ഇദ്ദേഹം. വിഷുവിന് ജനമൈത്രി പൊലീസ് സാധുജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയപ്പോൾ മണികണ്ഠൻ സ്വന്തം കൈയിൽനിന്ന് പണമെടുത്ത് വിഷുക്കൈനീട്ടം നൽകി സാന്ത്വനമേകിയിരുന്നു. മരിച്ചാൽ അവയവങ്ങൾ ദാനം ചെയ്യാൻ പത്ത് വർഷം മുമ്പ് മണികണ്ഠൻ സമ്മതപത്രം നൽകിയിട്ടുണ്ട്.

Tags:    
News Summary - SI Manikandan Ramadan Month-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.