തൃശൂർ: തൃശൂർ നഗരത്തിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
കോര്പറേഷന് ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. എം.ജി റോഡിലെ ചന്ദ്ര ഹോട്ടല്‍, ഒളരിക്കര ചന്ദ്രമതിയമ്മ ആശുപത്രി കാന്റീന്, കൊക്കാലെ പ്രിയ ഹോട്ടല്‍, ചേറൂരിലെ നേതാജി ഹോട്ടല്‍, ഇക്കണ്ടവാര്യര്‍ റോഡിലെ വികാസ് ബാബു സ്വീറ്റ്സ്, ജൂബിലി മിഷന് സമീപത്തെ ഹോട്ടല്‍ വീട്ടിലെ, കിഴക്കേകോട്ട -ആമ്പക്കാടന്‍ റോഡിലെ അറേബ്യന്‍ ഗ്രില്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതുമായ ഭക്ഷണം പിടിച്ചെടുത്തത്.
കോര്പറേഷന് പരിധിയിൽ അഞ്ച് ടീമുകളായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിലാണ് ഏഴിടത്തുനിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. നാളുകൾക്ക് മുമ്പ് പരിശോധന നടത്തി പിഴയീടാക്കിയ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടിയിട്ടുണ്ട്.
ശുദ്ധമായ ഭക്ഷണം നൽകാത്തതും വൃത്തിഹീനമായി പ്രവർത്തിക്കുന്നതും ശൗചാലയ സൗകര്യങ്ങളുമില്ലാത്തതുമായ ഭക്ഷണ ശാലകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.