ബസപകടത്തിൽ വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

ചേർപ്പ്: കരുവന്നൂർ ചെറിയ പാലത്തിന് സമീപം മാർച്ച് 21ന് നടന്ന അപകടത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മരത്താക്കര സ്വദേശി കീറ്റിക്കൽ വീട്ടിൽ റിതേഷ് (43) ആണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അപകടമുണ്ടായ സമയത്ത് ബസിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടിരുന്നു.

പിതാവും മകളും യാത്ര ചെയ്ത സ്കൂട്ടറിൽ അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ലയ (22) മരിക്കുകയും പിതാവ് ഡേവിസിന് പരിക്കേൽക്കുകയും ചെയ്തു. ലയ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിൽ ബി.കോം അവസാന വർഷ വിദ്യാർഥിനിയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് റിതേഷിനെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായ ഡ്രൈവറെ ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - Student killed in bus accident: Driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.