തൃശൂർ: കൂട്ടംതെറ്റി വഴിയറിയാതെ കിലോമീറ്ററുകൾ കടന്നുപോയ വിദ്യാർഥിയെ മിനിറ്റുകൾക്കകം കണ്ടെത്തി പൊലീസ്. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന ജില്ലതല നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ അധ്യാപകരോടൊപ്പം ഒരു സ്കൂളിൽനിന്ന് തൃശൂർ നഗരത്തിലെത്തിയ പത്ത് കുട്ടികളിലൊരാളെയാണ് ഞായറാഴ്ച കാണാതായത്.
മത്സരശേഷം വിദ്യാർഥികൾ ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഒരു വിദ്യാർഥിയുടെ കുറവുണ്ടെന്ന് അറിഞ്ഞത്. ഉടൻ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഒ.വി. സാജനെ വിവരമറിയിച്ചു. പൊലീസുദ്യോഗസ്ഥൻ ഉടൻ തന്നെ വിവരം കൺട്രോൾ റൂമിലേക്ക് കൈമാറി. കാണാതായ കുട്ടിയുടെ ഫോട്ടോ ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അയച്ചുകൊടുത്തു.
ഇതോടെയാണ് ഒന്നുമറിയാതെ യാത്ര തുടർന്നിരുന്ന കുട്ടിയെ കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ വി.എസ്. സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഒ.വി. സാജൻ, റബീക്ക് റഹ്മാൻ, അപ്പു സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.