tcg sp

ഹജ്ജ്: കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ടവർ പാസ്പോർട്ട് സമർപ്പിക്കണം കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട ക്രമനമ്പർ ഒന്നുമുതൽ 804 വരെയുള്ളവർ പാസ്പോർട്ട് സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശപ്രകാരമാണ് പാസ്പോർട്ട് സ്വീകരിക്കുന്നത്. മേയ് 21ന് വൈകീട്ട് അഞ്ചിനകം പാസ്പോർട്ട്, ഒരു ഫോട്ടോ സഹിതം കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം. മറ്റു രേഖകള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നൽകിയാൽ മതി. ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര പോകുവാൻ സാധിക്കാത്തവരുടെ സീറ്റുകൾ ഒഴിവുകൾ വരാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് വാങ്ങി വെക്കാൻ കേന്ദ്ര കമ്മിറ്റി നിർദേശിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.