തൃശൂർ: ചൊവ്വാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ജില്ലക്ക് ആശ്വാസമായി. ചൊവ്വാഴ്ച 14,064 പേരെ പരിശോധിച്ചതിൽ 3282 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 23.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച 33.07 ശതമാനമായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരിനൊപ്പം കണ്ണൂരാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മുന്നിൽ ഉണ്ടായത്. തിങ്കളാഴ്ച നടത്തിയ 9917 പരിശോധനയിൽ 3280 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4147 പേരെ കൂടുതൽ പരിശോധന നടത്തിയിട്ടും രണ്ടുപേർ മാത്രമാണ് കൂടുതൽ രോഗികൾ.
ഇത് ആശ്വാസകരമാണെന്ന നിഗമനമാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. അപകടത്തിെൻറ ഗൗരവം മനസ്സിലാക്കി ജനം പ്രതികരിക്കുന്നതായാണ് ആരോഗ്യ വകുപ്പിെൻറ നിരീക്ഷണം. എന്നാൽ ചുരുക്കം ചിലരുടെ പെരുമാറ്റച്ചട്ട ലംഘനം കാര്യങ്ങൾ അപകടത്തിലാക്കുമെന്ന വിലയിരുത്തലാണുള്ളത്. അതുകൊണ്ട് തന്നെ നിരത്തുകളിൽ അനാവശ്യമായി ഇറങ്ങുന്നവരെയും ചട്ടം ലംഘിച്ച് കട തുറക്കുന്നവരെയും ഇതര ലോക്ഡൗൺ ലംഘനത്തിനും കർശനമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകുടത്തിെൻറ തീരുമാനം.
അതിനിടെ ലോക്ഡൗൺ തുടങ്ങി നാലു ദിവസങ്ങൾ പിന്നിട്ടിട്ടും നിരക്ക് കുറയാൻ സമയമായില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ രോഗമുള്ളവരിൽ നിന്നു പകർച്ച കുറച്ചുനാൾ കൂടി തുടരും. പുതിയ രോഗങ്ങൾ ഇല്ലാതാവുന്നതിന് ചുരങ്ങിയത് 10 ദിവസമെങ്കിലും വേണ്ടിവരും.
കഴിഞ്ഞ 11 ദിവസങ്ങൾക്കിടെ ജില്ലയിൽ കോവിഡ് ബാധിതർ 40,000ത്തിലേക്ക് എത്തി. 39,871 പേർക്കാണ് ഈ ദിവസങ്ങളിൽ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 9400 പരിശോധനയാണ് ലക്ഷ്യമായിരുന്നത്. എന്നാലിത് 9917 ആയി ഉയർന്നു. 105.5 ശതമാനമാണ് പരിശോധന ലക്ഷ്യം നേടിയത്.
അതിനിടെ കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഇരുനൂറോളം പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ഞായറാഴ്ച മാത്രം നാൽപതോളം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും സർക്കാർ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 16 മരണങ്ങൾ മാത്രമാണ്. തിങ്കളാഴ്ച ഇത് മുപ്പതിൽ അധികവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.