അഴീക്കോട്: കെ-റെയിൽ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ വേദനകൾ പങ്കുവെച്ച് പദ്ധതിക്കെതിരെ നാടകാവതരണത്തിലൂടെ സർഗാത്മക പ്രതിരോധം തീർത്ത് തനിമ കലാ-സാഹിത്യ വേദി. തനിമ കൊടുങ്ങല്ലൂർ ചാപ്റ്ററിെൻറ ഈദാഘോഷത്തിെൻറ ഭാഗമായി മുനക്കൽ ബീച്ചിൽ സംഘടിപ്പിച്ച 'പെരുന്നാൾത്തനിമ'യിലാണ് നാടകം അവതരിപ്പിച്ചത്.
അധികാരത്തിലിരിക്കുന്നവരുടെയും മുതലാളിമാരുടെയും താൽപര്യം പരിഗണിച്ച് അശാസ്ത്രീയ വികസനം നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെയും സർക്കാറുകളുടെ ജനദ്രോഹ-ഏകപക്ഷീയ നടപടികളെ എതിർക്കുന്ന വ്യക്തികളെയും സംഘടനകളെയും വികസനവിരോധികളും തീവ്രവാദികളുമായി മുദ്രകുത്തുന്ന നിലപാടുകൾക്കെതിരെയുമാണ് 'എങ്കിൽ ഞങ്ങളും തീവ്രവാദികൾ' ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചത്. സിദ്ദീഖ് പഴങ്ങാടൻ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ ഹവ്വ, ഫൈസൽ വലിയാറ, അനസ് നദ്വി, ഗീത, വി.എം. ബാബൂസ്, കവി നസീർ കാതിയാളം, കെ.കെ. ഇബ്രാഹിം കുട്ടി, സലാം അൽഹിന്ദ്, പി.എ. ഷാനവാസ്, മുഹമ്മദ് കുറ്റിക്കാട്ട്, ഷാജഹാൻ, ആബിദ്, സാജിദ്, കുട്ടികളായ മുഹമ്മദ് മഹ്സൂബ്, സഫ ഫാത്തിമ എന്നിവർ വേഷമിട്ടു. തനിമ, മലർവാടി ബാലസംഘം അംഗങ്ങളുടെ സംഗീത വിരുന്നും നടന്നു. വി.എസ്. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെ.എം. സാബു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സജദിൽ മുജീബ് സമാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.