കൊരട്ടി: ലെവൽ ക്രോസ് വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നിർമിച്ച ചിറങ്ങര റയിൽവേ മേൽപ്പാലം ശനിയാഴ്ച തുറന്നുകൊടുക്കും. ആര്.ബി.ഡി.സി.കെയും കിഫ്ബിയും റെയില്‍വെയും സംയുക്തമായാണ് നിർമാണം പൂർത്തിയാക്കിയത്.
2021 ജനുവരിയിലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 298 മീറ്റര്‍ നീളമുള്ള ചിറങ്ങര മേൽപ്പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു പദ്ധതി. വിവിധ കാരണങ്ങളാൽ പാലത്തിന്റെ പൂർത്തീകരണം രണ്ടു വർഷത്തിലേറെ നീണ്ടുപോകുകയായിരുന്നു. ജനങ്ങൾ ഏറ്റവും പ്രതീക്ഷയോടെ പാലത്തിന്റെ പൂർത്തീകരണത്തിന് കാത്തിരിക്കുകയായിരുന്നു.
ദേശീയപാതയിൽ ചിറങ്ങരയിലും കൊരട്ടിയിലും മുരിങ്ങൂരിലും അടിപ്പാത നിർമാണം ആരംഭിച്ച ഘട്ടത്തിൽ റയിൽവേ മേൽപ്പാലം തുറന്നു കൊടുക്കുന്നത് ഈ മേഖലയിലെ ഗതാഗതപ്രശ്നത്തിന് ഏറെ ആശ്വാസം പകരുന്നു. നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് തീർക്കാൻ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടാനാവും.
ഡിസംബറിന് ഏഴിന് രാവിലെ 9.30ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.