തൃശൂർ: തൃശൂർ ശക്തൻ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാത്തതിൽ വ്യാപാരികളുടെ വ്യാപക പ്രതിഷേധം. ലോക്ഡൗണിനിടയിലും വ്യാപാരി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിനാണ് ശനിയാഴ്ച തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ എല്ലാ മാർക്കറ്റുകളും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തുറക്കാൻ സർക്കാർ അനുമതിയായിട്ടും ശക്തൻ തുറന്നിട്ടില്ല. 500ഓളം വ്യാപാര സ്ഥാപനങ്ങൾ, 1300 തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ 5000 കുടുംബങ്ങളാണ് പ്രത്യക്ഷമായി ശക്തൻ മാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നത്. മാർക്കറ്റിലെ വ്യാപാരികളേയും തൊഴിലാളികളെയും കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 3.5 ശതമാനം മാത്രമായിരുന്നു. എന്നിട്ടും കഴിഞ്ഞ ഒരു മാസമായി മാർക്കറ്റ് അടച്ചിടുകയായിരുന്നെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഭിമുഖ്യത്തിൽ തൃശൂർ ജില്ല കമ്മിറ്റി 'സേവ് ശക്തൻ തമ്പുരാൻ മാർക്കറ്റ്' എന്ന മുദ്രാവാക്യമുയർത്തി ശക്തൻ തമ്പുരാൻ സ്ക്വയറിന് മുന്നിൽ ഉപവാസമിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്, ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ജില്ല മർചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. എം. ജയപ്രകാശ്, തൃശൂർ ചേംബർ ഓഫ് കോമേഴ്സിനെ പ്രതിനിധീകരിച്ച് സീജോ ചിറക്കേക്കാരൻ എന്നിവരാണ് ഉപവസിച്ചത്.
മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് റവന്യൂ മന്ത്രി കെ. രാജൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറിനോട് സംസാരിച്ച് ധാരണയായതായി പ്രതിഷേധക്കാർ അറിയിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ സമരവേദിയിലെത്തി വിഷയം നാളെ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിെൻറ അടിസ്ഥാനത്തിൽ 2.45ന് സമരം അവസാനിപ്പിച്ചു.
10ൽ താഴേ വരുേമ്പാൾ മാത്രമേ നിയന്ത്രണങ്ങൾഒഴിവാക്കേണ്ടതുള്ളൂ -കലക്ടർ
തൃശൂർ: നിയന്ത്രിത മേഖലയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് മാത്രമേ തീരുമാനങ്ങളെടുക്കാൻ കലക്ടർക്ക് അധികാരമുള്ളൂവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിയന്ത്രണങ്ങളില്ലാത്ത ജില്ലയിലെ പല മേഖലകളിലും കടകൾ തുറക്കുന്നത് കലക്ടറുടെ നിയന്ത്രണങ്ങളെത്തുടർന്ന് പൊലീസ് തടഞ്ഞ സംഭവം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. അടച്ചുപൂട്ടലിൽ ഇളവ് സംബന്ധിച്ച് കലക്ടർ പറയേണ്ട കാര്യമല്ല. അത് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്കാണ് അധികാരം. അത്ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കും. അത് മാറ്റംവരുത്താൻ ആർക്കും അവകാശമില്ല. നിയന്ത്രണ മേഖലകളുടെ നടപടിക്രമങ്ങളുടെ കാര്യത്തിൽ മാത്രമേ കലക്ടർ പ്രസ്താവിക്കേണ്ടതുള്ളൂ. ഇക്കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ അത് പരിഹരിക്കാനാണ് ഞായറാഴ്ച ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടക്കുന്നത്. തുടർന്ന് വ്യാപാരികളുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് നടപടികളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ വരുേമ്പാൾ മാത്രമേ നിയന്ത്രണങ്ങൾ ഒഴിവാക്കേണ്ടതുള്ളൂവെന്നതാണ് നിർദേശമെന്നും തൃശൂരിൽ ഇപ്പോഴും നിരക്ക് ഏറെക്കുെറ 17-18 ശതമാനത്തിൽ തന്നെയാണെന്ന് കലക്ടർ എസ്. ഷാനവാസ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. 1500-1700 കോവിഡ് കേസുകൾ പ്രതിദിനം വരുന്നുണ്ട്. മുമ്പ് 2000ലേറെ കേസുകൾ വന്നിരുന്നു. ഇപ്പോഴും പല പ്രദേശങ്ങളിലും കോവിഡ് നിയന്ത്രണാതീതമായി പടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.