തൃശൂർ: ജില്ലയിൽ കനത്ത ചൂട് തുടരുന്നു. വിലങ്ങൻകുന്നിൽ ഇന്നലെ രേഖപ്പെടുത്തിയത് 39 ഡിഗ്രി ചൂടാണ്. ചാലക്കുടി (36.6), കുന്നംകുളം (37.5), ലോവർ ഷോളയാർ (30.4), പീച്ചി (37.8), പെരിങ്ങൽകുത്ത് (35.3), വെള്ളാനിക്കര (37.9), ഏനാമാക്കൽ (32.6), വൈന്തല (36.3) എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില.
കനത്ത ചൂടിനെ തുടർന്ന് ജില്ല ഭരണകൂടം ദിവസങ്ങൾക്ക് മുമ്പുതന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പുറംജോലികൾ ചെയ്യുന്നവരുടെ ജോലിസമയവും പുനക്രമീകരിച്ചിരുന്നു. വളർത്തു മൃഗങ്ങളുടെ കാര്യത്തിലും കരുതൽ വേണ്ട സമയമാണിത്. മാർച്ചിലേക്ക് കടക്കുന്നതോടെ ചൂട് കൂടുതൽ കഠിനമാകും. എങ്കിലും പത്താം തീയതിക്ക് ശേഷം വേനൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയുടെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴ ലഭിച്ചിരുന്നു.
പാലക്കാടൻ കാറ്റ് ജില്ലയിൽ പല ഭാഗത്തും ശക്തമായി വീശിയിരുന്നു. എന്നാൽ, ഇപ്പോൾ ഇത് നിലച്ച മട്ടാണ്. രാത്രി തണുപ്പിലും കുറവ് വന്ന് തുടങ്ങിയിട്ടുണ്ട്. ജില്ലയുടെ പല പ്രദേശങ്ങളും വരൾച്ചയുടെ പിടിയിലേക്ക് പോകുന്നതിൽ ആശങ്ക ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.