അതിരപ്പിള്ളി: രണ്ടാം തവണയും പുലിയുടെ ആക്രമണത്തിൽ കാർത്തുവെന്ന വീട്ടമ്മക്ക് നഷ്ടം. ഇത്തവണ പുലി പിടിച്ചത് കാർത്തുവിന്റെ ആറു മാസം പ്രായമെത്തിയ മൂരിക്കുട്ടിയെ.
പ്രദേശത്ത് പുലി ചുറ്റിക്കറങ്ങുന്നുണ്ടെന്ന തിരിച്ചറിവിൽ വെറ്റിലപ്പാറ പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ കൂട്ടാല പറമ്പിൽ കാർത്തു ഭീതിയിലാണ്.
വ്യാഴാഴ്ച വെളുപ്പിന് പാൽ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് കാർത്തു മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.
ആദ്യം കയർ മുറുകി കിടക്കുന്നതാവും എന്നാണ് കരുതിയത്. പിന്നെ ടോർച്ചടിച്ച് നോക്കിയപ്പോൾ ഒരു ഭാഗം പുലി കടിച്ചു തിന്ന നിലയിലാണ് മൂരിക്കുട്ടി കിടന്നിരുന്നത് എന്ന് മനസ്സിലായി.
ഏകദേശം ഒരു മാസം മുൻപാണ് കാർത്തുവിന്റെ പശുക്കുട്ടിയെ പുലി പിടിച്ചത്. അതിന്റെ ജഡം മരത്തിന് മുകളിൽ െവക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല.
വീണ്ടും ആക്രമണം ഉണ്ടായ വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം സംബന്ധിച്ച വിഷമം നിലനിൽക്കുമ്പോൾ തന്നെ പുലിയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭയാശങ്കയിലാണ് അവരും മറ്റ് പ്രദേശവാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.