കാഞ്ഞാണി: കാഞ്ഞാണിയിലും വെങ്കിടങ്ങിലും വ്യാപാരസ്ഥാപനങ്ങളിൽ പട്ടാപ്പകൽ മോഷണം നടത്തിയവരെ പിടികൂടുന്നതിനായി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരു കടകളിലും സി.സി.ടി.വികളില്ലാത്തതാണ് പ്രതികളെ കണ്ടെത്താൻ വൈകുന്നതിന്റെ പ്രധാന കാരണം.
കാഞ്ഞാണിയിലെ സൺലൈറ്റ് സ്റ്റോഴ്സിൽനിന്ന് 60,000 രൂപ മോഷ്ടിച്ച പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽനിന്ന് അന്തിക്കാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചുവപ്പ് ഷർട്ടും പാന്റ്സും ധരിച്ച യുവാവ് കറുത്ത മാസ്ക് അണിഞ്ഞനാൽ മുഖം വ്യക്തമല്ല.
കടകളിലെ ജീവനക്കാർ നൽകുന്ന വിവരമനുസരിച്ച് പ്രതി ഇയാളാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പൊലീസ്. വെങ്കിടങ്ങിലെ വെള്ളാട്ടുകര ഗ്രോസറി സ്റ്റോഴ്സിൽനിന്ന് 25,000 രൂപ മോഷ്ടിച്ച സംഭവത്തിൽ പാവറട്ടി പൊലീസിന് ലഭിച്ച ദൃശ്യങ്ങളിൽ പ്രതിയെക്കുറിച്ച് സൂചനകളില്ലെന്നാണ് അറിയുന്നത്. രണ്ടിടങ്ങളിലും നടന്ന മോഷണ രീതികൾ സമാനമായതിനാൽ ഒരാൾ തന്നെയാകും പ്രതിയെന്നും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.