എരുമപ്പെട്ടി: യുവാവിനെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ സ്വദേശികളായ അമ്പലത്ത് വീട്ടിൽ അബ്ബാസ് (30), ആലംപുള്ളി വീട്ടിൽ ഷരീഫ് (30), വെള്ളറക്കാട് കൈതമാട്ടം പാറോത്ത് പറമ്പിൽ വീട്ടിൽ ഗസൽ (25) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫിെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കേച്ചേരിക്കു സമീപം തലക്കോട്ടുക്കര കറപ്പംവീട്ടിൽ ജാഷിദിനെയാണ് (24) പ്രതികൾ തട്ടിക്കൊണ്ടുപോയി മർദിച്ചത്. ജാഷിദും പ്രതി അബ്ബാസും തമ്മിൽ സാമ്പത്തിക ഇടപാടുണ്ട്. കേച്ചേരി ചിറനെല്ലൂർ പ്രദേശത്തേക്ക് ജാഷിദിനെ വിളിച്ചുവരുത്തിയ പ്രതികൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിയ ശേഷം ആദൂരിലെ റബർ തോട്ടത്തിൽ കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. തലയിലും കഴുത്തിലും വടികൊണ്ടടിച്ച് പരിക്കേൽപിച്ചിട്ടുണ്ട്.
ജാഷിദിെൻറ സഹോദരനാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജാഷിദിനെ റബർ മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പൊലീസിനെ കണ്ട് പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നുപേർ പിടിയിലായി. കണ്ടാലറിയാവുന്ന മറ്റൊരാളും കേസിൽ പ്രതിയാണ്. ഓടി രക്ഷപ്പെട്ട ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.