വാടാനപ്പള്ളി: ആർ.സി.യു.പി സ്കൂളിൽ നടത്തിയ മെഗാ കോവിഡ് പരിശോധനയിൽ പോസിറ്റിവായ രണ്ട് വനിതകൾക്ക് മണിക്കൂറിനുള്ളിൽ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റിവ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് ഈ മറിമായം. 400ലധികം പേരെ ആൻറിജൻ പരിശോധന നടത്തിയപ്പോഴാണ് 24 പേർക്ക് പോസിറ്റിവായത്.
വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത ഒരു വീട്ടിലെ മൂന്ന് സ്ത്രീകളിൽ ഒരാൾ പോസിറ്റിവായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഇവർ ഉടൻ കാഞ്ഞാണിയിലെ സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോഴാണ് നെഗറ്റിവ് റിപ്പോർട്ട് ലഭിച്ചത്. ഉടൻ ഇവർ വാടാനപ്പള്ളിയിൽ എത്തി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. എന്നാൽ, രണ്ടാം ഡോസ് നൽകാൻ അധികൃതർ തയാറാകാത്തത് വാക്തർക്കത്തിനിടയാക്കി.
പോസിറ്റിവ് ആയവർക്ക് മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ എടുക്കാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ആർ.സി.യു.പി സ്കൂളിൽ പരിശോധിച്ചപ്പോൾ പോസിറ്റിവായ മറ്റൊരു സ്ത്രീയും സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ നെഗറ്റിവ് റിപ്പോർട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.