അതിരപ്പിള്ളി: അതിരപ്പിള്ളി വ്യൂ പോയൻറിലേക്ക് സന്ദർശകരെ കടത്തിവിട്ടു തുടങ്ങിയെന്ന പ്രചാരണം ശരിയല്ലെന്ന് വനം വകുപ്പും പൊലീസും. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർക്കുള്ള നിയന്ത്രണങ്ങൾ ഇനിയും നീക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
മൺസൂൺ കാലമായതിനാൽ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ വളരെ സജീവമാണ്. എപ്പോഴും ഇത്തരത്തിലുള്ള സുന്ദരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരം ലഭിക്കില്ല. വളരെയധികം പേർ അതിരപ്പിള്ളി കാണാൻ വേണ്ടി അനുദിനം പുറമെനിന്ന് വന്നെത്തുന്നുണ്ട്. പ്രത്യേകിച്ച് ഒഴിവു ദിവസങ്ങളിൽ.
എന്നാൽ, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരെയും പ്രവേശിപ്പിക്കാനാവിെല്ലന്ന നിലപാടിലാണ് അധികൃതർ. ഇേത തുടർന്ന് പലരും നിരാശരായി മടങ്ങിപ്പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.