മാള: ടാറിങ് നടത്തി ചൂടാറുന്നതിനുമുമ്പേ റോഡ് തകർത്ത് ജല അതോറിറ്റി. തകർന്ന പൈപ്പ് മാറ്റാൻ മാള-നടവരമ്പ് റോഡാണ് പൊളിച്ചത്. വൈന്തല പമ്പിങ് കേന്ദ്രത്തില്‍നിന്ന് കൊടുങ്ങല്ലൂരിലേക്ക് കുടിവെള്ളം നല്കുന്ന പൈപ്പാണ് തകർന്നത്. ഇവിടെ മൂന്നുമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് മാറ്റുന്നത്. പൊട്ടിയ പൈപ്പ് നേരേയാക്കാനാണ് റോഡ് പൊളിച്ചതെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.
എന്നാൽ, ടാറിങ് നടത്തുന്നതിന് മുമ്പുതന്നെ തുരുമ്പെടുത്ത പൈപ്പുകൾ നീക്കണമെന്ന് പൊതുമരാമത്ത് വിഭാഗം ആവശ്യപ്പെട്ടിരുന്നതായറിയുന്നു.
ടാറിങ് കഴിയുന്നതുവരെ അനങ്ങാതിരുന്ന ജല അതോറിറ്റിക്കാർ പുതിയ റോഡ് തകർത്ത നടപടിയിൽ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.