ആമ്പല്ലൂർ: പാലപ്പിള്ളിയിൽ റോഡിൽ ഒറ്റയാൻ ഇറങ്ങിയത് ഭീതി പരത്തി. വരന്തരപ്പിള്ളി-പാലപ്പിള്ളി റോഡിൽ പിള്ളത്തോട് ഭാഗത്താണ് അരമണിക്കൂറോളം ആന റോഡിൽ നിലയുറപ്പിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ തോട്ടത്തിലൂടെ എത്തിയ ആന ഗതാഗത തടസ്സം സൃഷ്ടിച്ചതോടെ സ്വകാര്യ ബസുകളും ഇരുചക്രവാഹനങ്ങളും റോഡിൽ കുടുങ്ങി. വാഹനങ്ങൾ ദുരേക്ക് മാറ്റിനിർത്തി ഹോൺ മുഴക്കിയെങ്കിലും ആന റോഡിൽനിന്ന് പിന്മാറിയില്ല. വാഹനങ്ങൾക്കുനേരെ ആന പാഞ്ഞടുക്കുമെന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. അവധി ദിവസമായതിനാൽ ചിമ്മിനി ഡാം സന്ദർശനത്തിനെത്തിയവരുൾപ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്നു.
അരമണിക്കൂറോളം ആശങ്ക പരത്തിയ ആന തോട്ടത്തിലേക്ക് കടന്ന ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. രണ്ടുദിവസം മുമ്പ് കുണ്ടായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രണ്ട് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കൂട്ടം തെറ്റിയ കാട്ടാനകൾ പാലപ്പിള്ളി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.