വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ വള്ളിവട്ടത്ത് നെടുവൻകാട് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ-പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ജു (32) സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വൃക്കകൾ തകരാറിലായ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോ ഡ്രൈവറാണ്.
ഭാരിച്ച ചെലവുള്ള വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴിയായി ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക നൽകാൻ ഒരാൾ തയാറായിട്ടുണ്ട്. ലാളന ലഭിച്ച് വളരേണ്ട കുഞ്ഞ് അമ്മയുടെ വേദന കണ്ടാണ് കഴിച്ചുകൂട്ടുന്നത്.
തുടർചികിത്സക്കാവശ്യമായ ഫണ്ട് കണ്ടെത്താനായി വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, ജില്ല പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ബിനോയ് ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളായും കെ.പി. മോഹനൻ ചെയർമാനും വാർഡ് അംഗം സുജന ബാബു കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
കേരള ഗ്രാമീൺ ബാങ്ക് വള്ളിവട്ടം ശാഖയിൽ ജോയന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/c. 40713101036844 IFSC: KLGB0040713. ഫോൺ: 8943804641.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.