തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ കയറ്റിറക്കു തൊഴിലാളികളുടെ കൂലി സംസ്ഥാനാടിസ്ഥാനത്തിൽ ഏകീകരിക്കുന്നതിനുള്ള മാനേജ്മൻെറ് - തൊഴിലാളി യൂനിയൻ ചർച്ചകളിൽനിന്ന് കെ.എസ്.ബി.സി മാനേജ്മൻെറ് ഏകപക്ഷീയമായി പിന്മാറിയതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടേറിയറ്റു പടിക്കൽ ധർണ നടത്തി. പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പി.പി. ആലി അധ്യക്ഷതവഹിച്ചു. തമ്പി കണ്ണാടൻ, വി.ആർ. പ്രതാപൻ, മനോജ് ചിങ്ങന്നൂർ, കെ.കെ. ഇബ്രാഹീം കുട്ടി, അനിൽ പാലക്കാട് അഷറഫ് കൽപ്പറ്റ എന്നിവർ പങ്കെടുത്തു. --------------------------------------------------------- വിദ്യാർഥികളുടെ കർമശേഷി നന്മക്ക് ഉപയോഗിക്കണം -എം.എസ്.എം തിരുവനന്തപുരം: മതമൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വിദ്യാർഥി സമൂഹത്തിന്‍റെ കർമശേഷി നാടിന്‍റെ നന്മക്കും ഭദ്രമായ സമൂഹ നിർമിതിക്കും വിനിയോഗിക്കണമെന്ന് മുജാഹിദ് വിദ്യാർഥി സംഗമം അഭിപ്രായപ്പെട്ടു. കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വിദ്യാർഥി വിഭാഗമായ എം.എസ്.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഒഴിവുകാലം നന്മയുടെ പൂക്കാലം' ഇഖ്റഅ് മോറൽ സ്കൂൾ കെ.എൻ.എം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല സെക്രട്ടറി ശുഹൂദ് സലഫി ബാലരാമപുരം, മസ്ജിദ് റഹ്മാൻ ഇമാം ഖാജ അബൂബക്കർ, അബ്ദുൽ ശുക്കൂർ ബീമാപള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.