'വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണം'

തിരുവനന്തപുരം: വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കെ. ഹസൻകോയ ആവശ്യപ്പെട്ടു. സംഘടനയുടെ നിരന്തര സമ്മർദഫലമായി കോവിഡ് പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ വ്യാപാര മേഖലക്ക്​ ഉത്തേജനം നൽകുന്നതിന് കുറഞ്ഞ പലിശക്കുള്ള വ്യാപാര വായ്പക്കായി 1000 കോടി രൂപ ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി വകയിരുത്തിയിരുന്നു. എന്നാൽ നാളിതുവരെയും ആയതിനുള്ള നടപടി ഒന്നും തന്നെ ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന രക്ഷാധികാരി കമലാലയം സുകു മുഖ്യാഥിതിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് കരമന മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പാപ്പനംകോട് രാജപ്പൻ, ജില്ല ട്രഷറർ നെട്ടയം മധു, ഭാരവാഹികളായ ആര്യശാല സുരേഷ്, വെഞ്ഞാറമൂട് ശശി, പോത്തൻകോട് പുരുഷോത്തമൻ നായർ, കെ. അനിൽകുമാർ, എസ്. മോഹൻകുമാർ, കുടപ്പനക്കുന്ന് വിനയചന്ദ്രൻ, കാട്ടാക്കട ദാമോദരപിള്ള, ബാലരാമപുരം എച്ച്.എ. നൗഷാദ്, പെരുംപഴുതൂർ രവീന്ദ്രൻ, വെമ്പായം എ.എസ്. ലുബൈദ്, പാലോട് രാജൻ, പ്രശാന്തൻ ചിറയിൻകീഴ്, തിരുമല ശശി, സണ്ണി ജോസഫ്, പാളയം പത്മകുമാർ, അസി മീഡിയ, പെരുമാതുറ ഖലീലുൽ റഹമാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.