'സംസ്കൃതി' വേനലവധിക്കാല ക്യാമ്പ്

ആറ്റിങ്ങൽ: അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന 'സംസ്കൃതി'യുടെ ആഭിമുഖ്യത്തിൽ സർഗോത്സവം 22 വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ശില്പി ആര്യനാട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്കൃതി മുഖ്യരക്ഷാധികാരി വിശ്വനാഥൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെലീന, സംസ്കൃതി പ്രസിഡന്റ് ടി. വിജു, സെക്രട്ടറി എം. സുരേഷ് ബാബു, ബിജു കാർത്തിക, എസ്.എം.സി ചെയർപേഴ്സൺ പ്രഭാസോണി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ആര്യനാട് രാജേന്ദ്രൻ, ഹരിഹരൻ, പ്രശാന്ത് വെമ്പായം, മുട്ടപ്പലം വിജയകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. Twatl azhoor samskruthi അഴൂർ 'സംസ്കൃതി'യുടെ വേനലവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ശിൽപി ആര്യനാട് രാജേന്ദ്രനും ഭാരവാഹികൾക്കുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.