വനിതാ മെംബറുടെ വീട് അടിച്ചുതകര്‍ത്തു

പാറശ്ശാല: വനിത വാര്‍ഡ് മെംബറുടെ വീട് അടിച്ചുതകര്‍ത്തതായി പരാതി. ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കുന്നന്‍വിള വാര്‍ഡ് അംഗം ഡി. രാധമ്മയുടെ വീടിനുനേരേയാണ് തിരുവോണ ദിവസം ആക്രമണം ഉണ്ടായത്.

രണ്ട് വര്‍ഷം മുമ്പ് ഈ വാര്‍ഡിലെ പ്രായപൂര്‍ത്തിയാവാത്ത ബാലനെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതിയുള്‍പ്പെടെയുള്ളവരാണ് വിടുതകര്‍ത്തതി​ൻെറ പിന്നിലെന്ന്​ കുടുംബം ആരോപിക്കുന്നു.

വീടി​ൻെറ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. എന്നാല്‍ പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും വ്യാജ പരാതിയുമായി ചെന്നതാണെന്ന് പൊലീസ് പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.