ശിവഗിരിയിൽ കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങി

വർക്കല: 89ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള കലാസാഹിത്യ മത്സരങ്ങൾ തുടങ്ങി. ശ്രീനാരായണ ധർമ സംഘം ട്രസ്‌റ്റ്‌ പ്രസിഡൻറ്​ സ്വാമി സച്ചിദാനന്ദ ഉദ്​ഘാടനം ചെയ്തു. കലോത്സവ കമ്മിറ്റി ചെയർമാൻ ഡോ. രഘു അഞ്ചയിൽ അധ്യക്ഷത വഹിച്ചു. ധർമസംഘം ട്രസ്​റ്റ്​ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എം.ജയരാജു, ഡോ.കെ. സുശീലൻ, ശോഭനൻ പുത്തൂർ എന്നിവർ സംസാരിച്ചു. ഗൂഗ്​ൾ പ്ലാറ്റ്ഫോം വഴിയാണ് ഇത്തവണ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ്, പൊതുവിഭാഗം എന്നിവയിലാണ് മത്സരം. കലാസാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറ്​ നേടുന്ന മത്സരാർഥിയെ കലാപ്രതിഭയായി തെരഞ്ഞെടുക്കും. കലാസാഹിത്യ മത്സരങ്ങൾ ഡിസംബർ 24ന്‌ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.