കിണർ ഇടിഞ്ഞുതാണതിനെ തുടർന്ന് തകർന്ന റോഡ് നിർമാണം ആരംഭിച്ചു

ബാലരാമപുരം: കിണർ ഇടിഞ്ഞുതാണതിനെ തുടർന്ന് റോഡ് തകർന്ന് അപകടാവസ്ഥയിലായ റോഡി​ൻെറ നിർമാണ പ്രവർത്തനം ആരംഭിച്ചു. ബാലരാമപുരം, പരുത്തിമഠം റോഡിലാണ് ചൊവ്വാഴ്ച നാലു തൊഴിലാളികൾ പണിയെടുത്ത്​ നിൽക്കവെ കിണർ ഇടിഞ്ഞുതാണത്. 40 അടിയോളം താഴ്ചയുള്ള കിണർ ഇടിഞ്ഞുതാണതോടെ കിണറിനു സമീപത്തെ റോഡും വീടും അപകടാവസ്ഥയിലായി. കിണറ്റിനുള്ളിൽ രണ്ടു തൊഴിലാളികൾ നിൽക്കവെ അപകട സൂചനയായി ശബ്്ദം കേട്ടതിനെ തുടർന്ന് ഇവർ പെട്ടെന്ന് കരയ്ക്ക് കയറുകയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഇടപെട്ട് ബുധനാഴ്ച റോഡ് സംരക്ഷണത്തിനുള്ള നടപടി ആരംഭിച്ചു. രണ്ടു ലോഡ് കല്ലുപയോഗിച്ച് കൂടുതൽ മണ്ണിടിയുന്നത് തടഞ്ഞിട്ടുണ്ട്. അപകട സ്ഥലം സന്ദർശിച്ച എം. വിൻസൻറ് എം.എൽ.എ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടു. സ്​പിന്നിങ് മില്ലിലേക്ക് വെള്ളം എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന കിണറാണ് ഇടിഞ്ഞുതാണത്. സ്​പിന്നിങ് മിൽ വളപ്പിൽ ബാലരാമപുരം ​സഹകരണ ബാങ്ക് നടത്തുന്ന ജൈവ കൃഷിക്കും ഇവിടെനിന്നാണ് വെള്ളം എത്തിച്ചിരുന്നത്. ഇരുവരും ചേർന്ന് കിണർ സംരക്ഷിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. മോഹനൻ അറിയിച്ചു. ചിത്രം Road blpm ഇടിഞ്ഞുതാണ കിണറും റോഡും എം. വിൻസൻറ്​എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.