Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:36 AM IST Updated On
date_range 16 Dec 2021 5:36 AM ISTകിണർ ഇടിഞ്ഞുതാണതിനെ തുടർന്ന് തകർന്ന റോഡ് നിർമാണം ആരംഭിച്ചു
text_fieldsbookmark_border
ബാലരാമപുരം: കിണർ ഇടിഞ്ഞുതാണതിനെ തുടർന്ന് റോഡ് തകർന്ന് അപകടാവസ്ഥയിലായ റോഡിൻെറ നിർമാണ പ്രവർത്തനം ആരംഭിച്ചു. ബാലരാമപുരം, പരുത്തിമഠം റോഡിലാണ് ചൊവ്വാഴ്ച നാലു തൊഴിലാളികൾ പണിയെടുത്ത് നിൽക്കവെ കിണർ ഇടിഞ്ഞുതാണത്. 40 അടിയോളം താഴ്ചയുള്ള കിണർ ഇടിഞ്ഞുതാണതോടെ കിണറിനു സമീപത്തെ റോഡും വീടും അപകടാവസ്ഥയിലായി. കിണറ്റിനുള്ളിൽ രണ്ടു തൊഴിലാളികൾ നിൽക്കവെ അപകട സൂചനയായി ശബ്്ദം കേട്ടതിനെ തുടർന്ന് ഇവർ പെട്ടെന്ന് കരയ്ക്ക് കയറുകയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഇടപെട്ട് ബുധനാഴ്ച റോഡ് സംരക്ഷണത്തിനുള്ള നടപടി ആരംഭിച്ചു. രണ്ടു ലോഡ് കല്ലുപയോഗിച്ച് കൂടുതൽ മണ്ണിടിയുന്നത് തടഞ്ഞിട്ടുണ്ട്. അപകട സ്ഥലം സന്ദർശിച്ച എം. വിൻസൻറ് എം.എൽ.എ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടു. സ്പിന്നിങ് മില്ലിലേക്ക് വെള്ളം എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന കിണറാണ് ഇടിഞ്ഞുതാണത്. സ്പിന്നിങ് മിൽ വളപ്പിൽ ബാലരാമപുരം സഹകരണ ബാങ്ക് നടത്തുന്ന ജൈവ കൃഷിക്കും ഇവിടെനിന്നാണ് വെള്ളം എത്തിച്ചിരുന്നത്. ഇരുവരും ചേർന്ന് കിണർ സംരക്ഷിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. മോഹനൻ അറിയിച്ചു. ചിത്രം Road blpm ഇടിഞ്ഞുതാണ കിണറും റോഡും എം. വിൻസൻറ്എം.എൽ.എ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story