ജനനേന്ദ്രിയം മുറിച്ച കേസിൽ ‍ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണം -സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ചട്ടമ്പി സ്വാമിയുടെ ജ‍ന്മസ്ഥലമായ കണ്ണമ്മൂലയിലെ സ്ഥലം വില‍കുറച്ചാണ്​ ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ വാങ്ങിയതെന്നും ചട്ടമ്പി സ്വാമിയുടെ സ്മാരകത്തിനായി തന്‍റെ പോരാട്ടം തുടരുമെന്നും സ്വാമി ഗംഗേ‍ശാനന്ദ. സന്ധ്യ ഇപ്പോൾ താമസിക്കുന്ന സ്ഥലമാണ് ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമെന്ന്​ സർക്കാർ നിയോഗിച്ച കമീഷൻ കണ്ടെത്തിയിരുന്നു. ഇവിടെ സ്മാരകം നിർമിക്കാൻ നടപടിയെടുക്കണം. തന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ ‍ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും ഗംഗേശാന‍ന്ദ ആവശ്യപ്പെട്ടു. കണ്ണമ്മൂലയിലെ ജന്മസ്ഥലത്ത് ചട്ടമ്പിസ്വാമികൾ‍ക്കായി സ്മാരകം നിർമിക്കുന്നതിന് പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകും. തൊപ്പി ‍പോയാൽ പൊലീസ് ഒന്നുമല്ല. നീതിന്യായ സംവിധാനത്തെ പോലും കൈകയടക്കാൻ കഴിയുന്ന ശക്തിക്കെതി‍രെയാണ് തന്‍റെ പോരാട്ടം. ദ്രോഹിക്കേണ്ടതിന്‍റെ പരമാവധി തന്നെ ദ്രോഹിച്ചു. എന്നാലും ലക്ഷ്യത്തിനായി പോരാട്ടം തുടരുമെന്നും ഗംഗേശാ‍നന്ദ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.