നേമം: നരുവാമൂട് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മൊട്ടമൂട് പ്രദേശത്തെ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗവും സി.പി.ഐ മൊട്ടമൂട് ബ്രാഞ്ച് അംഗവുമായ ബി. സനൽ, എ.ഐ.വൈ.എഫ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ രതീഷ്, മിഥുൻ, ശ്രീജിത്ത്, അരുൺ, യൂനിറ്റ് ഭാരവാഹികളായ അജയരാജ്, രാഹുൽ, മെൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് സി.പി.ഐ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിനോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. പള്ളിച്ചൽ സദാശിവൻ സ്മാരക ഹാളിൽ നടന്ന യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം ബഷീർ ഉദ്ഘാടനം ചെയ്തു. ടി. ബിനുകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.