അലനല്ലൂർ (പാലക്കാട്): തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ വെടിയേറ്റ് മരിച്ച ഇരട്ടവാരിയിലെ പറമ്പത്ത് വീട്ടിൽ സജീറിൻെറ വയറിനും വാരിയെല്ലിനുമിടയിൽ വെടിയുണ്ട തുളച്ചുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുളച്ചുകയറിയ വെടിയുണ്ട 51 കഷണങ്ങളായി ചിതറി അവയവങ്ങളെ തകർത്തു.
വളരെ അടുത്തുനിന്നാണ് വെടിയേറ്റതെന്ന് മണ്ണാർക്കാട് സി.ഐ പി. അജിത്കുമാർ പറഞ്ഞു. ചൊവ്വാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. സജീറിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മഹേഷ് വിഷം അകത്തുചെന്ന് മരിച്ചിരുന്നു. ഇയാളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
സജീറിൻെറ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ തിരുവിഴാംകുന്ന് സുന്നി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മഹേഷിൻെറ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് തിരുവില്വാമല ഐവർമഠത്തിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാത്രി 11ഓടെയാണ് സജീറിനെ (ഫക്രു -24) അമ്പലപ്പാറയിലെ വാഴത്തോട്ടത്തിലെ ഷെഡിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. തോക്കിൻെറ ഉറവിടം സംബന്ധിച്ചും മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.