മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 13 ശതമാനം 20 വയസില്‍ താഴെയുള്ളവര്‍

തിരുവനന്തപുരം: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 13.1 ശതമാനം പേർ 20 വയസ്സിന് താഴെയുള്ളവരാണെന്ന് ഓസ്ട്രിയയിലെ യുനൈറ്റഡ് നേഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫിസര്‍ ബില്ലി ബാറ്റ് വെയര്‍. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇതു ബോധ്യപ്പെടുത്തുന്നത്.

'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന പ്രമേയത്തില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ 'കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും-സമൂഹത്തിന്‍റെ പങ്ക്' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന് അടിമകളായ 10ല്‍ ഒമ്പത് പേരും 18 വയസ്സ് തികയുന്നതിനുമുമ്പ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം ശ്രീലങ്കയില്‍ ഓരോ വര്‍ഷവും ഏകദേശം 40,000 പേര്‍ മരിക്കുന്നെന്ന് ശ്രീലങ്കയിലെ നാഷനല്‍ ഡേഞ്ചറസ് ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ശാക്യ നാനായക്കര പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ വിവിധ ചൂഷണങ്ങൾക്ക് വിധേയരാവുന്നുണ്ടെന്ന് ചൈല്‍ഡ് വര്‍ക്കേഴ്സ് ഇന്‍ നേപ്പാള്‍ കണ്‍സേണ്‍ഡ് സെന്‍റര്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ സുമ്നിമ തുലാധര്‍ പറഞ്ഞു.

യുനൈറ്റഡ് നേഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം, വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ് ത്രിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

Tags:    
News Summary - 13 percent of drug users are under the age of 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.